ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ ഷഡാധാര പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നലെയാണ് പ്രതിഷ്ഠ നടന്നത്. ഇന്ന് രാവിലെ 11.30 ന് വെട്ടിക്കോട്ട് തന്ത്രി പരമേശ്വരൻ വിനായകൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചിത്രകൂട പ്രതിഷ്ഠ നടക്കും. നൂറും പാലും സർപ്പബലി എന്നിവയും നടക്കും. മേയ് 18നാണ് ദേവിയുടെ പുന:പ്രതിഷ്ഠാ ചടങ്ങുകൾ.