അഞ്ചൽ: മേഖലയിൽ 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചൽ പഞ്ചായത്തിൽ 50 പേർക്കും ഇടമുളയ്ക്കൽ പഞ്ചായത്തിൽ 25 പേർക്കും അലയമൺ പഞ്ചായത്തിൽ 11 പേർക്കും ഏരൂർ പഞ്ചായത്തിൽ 15 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ കൊവിഡ് കൊവിഡ് വ്യാപനം രൂക്ഷമാണ്. പൊലീസും ആരോഗ്യ വകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്