police

 രണ്ട് ദിവസത്തിനിടെ ജില്ലയിൽ 3,685 കേസ്

കൊല്ലം: വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലയിൽ 3,685 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് മാത്രം 964 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 437 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേ സമയം ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലത്തെ കണക്കുകൾ പ്രകാരം പോസിറ്റിവിറ്റി നിരക്ക് 15.64ആണ്. രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഒടുവിൽ ആയിരത്തിൽ താഴെയായിരുന്നു സജീവ രോഗികൾ. രോഗമുക്തി കുറഞ്ഞതോടെ ചികിത്സയിലുള്ളവർ ഏഴായിരത്തിനടുത്തായി.

പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലായാൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ടെങ്കിലും മൈക്രോ കണ്ടൈൻമെന്റ് സോണുകളാക്കി നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും ജില്ലാഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.

 ഇന്നലെ കേസുകൾ - അറസ്റ്റിലായവർ- കസ്റ്റഡിയിലായ വാഹനങ്ങൾ


സിറ്റി - 651 -106 - 22
റൂറൽ - 313 - 55 - 0