കൊല്ലം: കോർപ്പറേഷന്റെ നേതൃത്വത്തിൽ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തിരക്കനുഭവപ്പെട്ടു.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മേയറുടെ നിർദേശത്തെ തുടർന്ന് നിലവിലുള്ള സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇവിടെയെത്തുന്നവർക്ക് കുടിവെള്ളത്തോടൊപ്പം ആവശ്യമെങ്കിൽ ലഘു ഭക്ഷണവും നൽകാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.