ഇരവിപുരം: കടയ്ക്കു സമീപം വച്ചിരുന്ന ബൈക്കിന്റെ വീലുകൾ അർദ്ധരാത്രിയിൽ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. കൊല്ലൂർവിള പള്ളിമുക്ക് ഐക്യനഗർ 166 സജിന മൻസിലിൽ അബുവിന്റെ വീടിനോടു ചേർന്നുള്ള കടയ്ക്കു മുന്നിൽ വച്ചിരുന്ന ധനുഷിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്കിന്റെ വീലുകളാണ് നഷ്ടപ്പെട്ടത്. ഇരവിപുരം പൊലീസിൽ പരാതി നൽകി.