കൊല്ലം: പട്ടികജാതി വിഭാഗത്തിലെ കലാകാരന്മാർക്കായി ജില്ലാപഞ്ചായത്തിന്റെ പ്രതിഭാ പിന്തുണ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ഇന്ത്യൻ ദളിത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടുമാസം മുമ്പ് നൂറുകണിക്കിന് അപേക്ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള അന്തിമ ലിസ്റ്റിന്റെ അനുമതി വൈകുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് മണ്ണൂർ രാജേന്ദ്രൻ അദ്ധ്യക്ഷനായി.