കൊല്ലം: കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ വെബ്സൈറ്റിലെ തകരാർ പരിഹരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇ- മെയിൽ സന്ദേശമയച്ചു. യൂത്ത് കോൺഗ്രസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തുടങ്ങിയ വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കുകളിൽ വയോജനങ്ങളടക്കം നിരവധിപേർ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്.