കൊല്ലം: കടവൂർ സെന്റ്. കസ്മീർ ദേവാലയത്തിൽ വിശുദ്ധ ജോർജിന്റെ തിരുനാൾ ഇന്ന് മുതൽ മേയ് 7 വരെ നടക്കും. ഇന്ന് രാവിലെ 6.30ന് കൊടിയേറ്റ്. തുടർന്ന് നടക്കുന്ന സമൂഹബലിക്ക് രൂപതാ വികാരി വിൻസന്റ് മച്ചാഡോ മുഖ്യകാർമ്മികത്വം വഹിക്കും.
എല്ലാ ദിവസവും രാവിലെ 6.30നും 11.30നും വൈകിട്ട് 5നും ദിവ്യബലി, നൊവേന, ദിവ്യകാരുണ്യ ആശിർവാദം. 30ന് വൈകിട്ട് 5.30ന് പ്രദക്ഷിണം, തുടർന്ന് പൊന്തിഫിക്കൽ വേസ്പര. തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ 9.30ന് പൊന്തിഫിക്കൽ തിരുനാൾ സമൂഹബലി. മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണം. 7ന് വൈകിട്ട് 4.30ന് തിരുനാൾ സമാപന കൃതജ്ഞതാ ബലി.
തിരുനാളിനോടനുബന്ധിച്ചുള്ള വ്യാപാരമേള ഇത്തവണ പൂർണമായി ഒഴിവാക്കിയതായും എല്ലാ തിരുനാൾ കർമ്മങ്ങളും കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നും ഇടവക വികാരി ഫാ. ആന്റണി ജോൺ, സഹവികാരി ഫാ. ജെയ്‌സൺ ജോസഫ്, ഭാരവാഹികളായ ഇഗ്‌നേഷ്യസ് ഏലിയാസ്, ജി. മിൽട്ടൺ, ആന്റണി കസ്‌മേൽ, ജോസഫ് ലൂക്കോസ് എന്നിവർ അറിയിച്ചു.