photo
താലൂക്ക് യൂണിയൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത അഡ്വ. എൻ.വി. അയ്യപ്പൻപിള്ള

കരുനാഗപ്പള്ളി: എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റായി അഡ്വ. എൻ.വി. അയ്യപ്പൻപിള്ളയെ വീണ്ടും തിരഞ്ഞെടുത്തു. സത്യവൃതൻ പിള്ള (വൈസ് പ്രസിഡന്റ്), അഡ്വ. വി. രാജീവ്, കെ. ശങ്കരപ്പിള്ള, പി. രഘുനാഥൻപിള്ള, ബി. മധുസൂദനൻപിള്ള, എസ്. ത്രിവിക്രമൻ പിള്ള, കെ. ചന്ദ്രൻ പിള്ള, ഗുരുപ്രസാദ്, ജെ. വേണുകുമാർ, ആർ. ഗോപാലകൃഷ്ണൻ, വി. രാമചന്ദ്രൻപിള്ള, വി. ഉണ്ണിക്കൃഷ്ണപിള്ള, ആർ.ജി. പിള്ള, മുരളീധരൻ പിള്ള (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എൻ.എസ്.എസ് ഇൻസ്പെക്ടർമാരായ എം. തുളസീധരൻപിള്ള, അരുൺ ജി. നായർ, യൂണിയൻ സെക്രട്ടറി ആർ. ദിപു എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.