പരവൂർ: ചിറക്കര ഗ്രാമപഞ്ചായത്തിന്റെ 12-ാം വാർഡിലെ അങ്കണവാടി വർക്കറുടെ ആത്മഹത്യാശ്രമവുമയി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി അനേഷിക്കണമെന്ന് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വകുപ്പുതല നടപടി നേരിട്ട വർക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കരിതേച്ച് കാണിക്കാനാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുജയ് കുമാർ, ബിജു വിശ്വരാജൻ, സി.ആർ. അനിൽകുമാർ, കൊച്ചാലുമൂട് സാബു, എൻ. ശശികുമാർ, എസ്.വി. ബൈജുലാൽ, പി.ബി. വിനോദ്, എം. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.