കൊല്ലം: കൊവിഡ് സാഹചര്യത്തിൽ മേയ്ദിന റാലിയും സമ്മേളനവും ഒഴിവാക്കാൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വീടിന് മുന്നിലും തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന ജംഗ്ഷനുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് പതാക ഉയർത്താനും തീരുമാനിച്ചു.