കൊല്ലം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് സൗജന്യ വാക്സിനേഷൻ ഉറപ്പാക്കുന്നതിനാണ് തനത് ഫണ്ടിൽ നിന്നുള്ള സഹായമെന്ന് പ്രസിഡന്റ് സാം.കെ. ഡാനിയൽ അറിയിച്ചു. ജില്ലാ കളക്ടർക്കാണ് തുക കൈമാറിയത്. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, അംഗമായ എൻ.എസ്. പ്രസന്ന കുമാർ, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.