കൊല്ലം: കേരള കർഷകസംഘം വാക്സിൻ ചലഞ്ചിലേക്ക് ആദ്യഗഡുവായി പത്തുലക്ഷം രൂപ നൽകി. ഓരോ യൂണിറ്റിൽ നിന്നും ഒരാൾക്ക് വാക്‌സിൻ ചെയ്യാനുള്ള തുക ശേഖരിച്ചാണ് സി.എം.ഡി.ആർ.എഫിലേക്ക് നൽകുക. മുഴുവൻ കർഷക സംഘം പ്രവർത്തകരും കർഷകരും ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പ്രസിഡന്റ്‌ കെ.കെ. രാഗേഷ് എന്നിവർ പറഞ്ഞു.