കൊല്ലം: സി.പി.ഐ കൊല്ലം സിറ്റി സെക്രട്ടേറിയറ്റംഗം വടക്കേവിള മുള്ളുവിള പുത്തൻവീട്ടിൽ എൻ. ശശിധരൻ (70) നിര്യാതനായി. വടക്കേവിള ഗ്രാമപഞ്ചായത്തംഗം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം നടത്തി. ഭാര്യ: ജി. വസന്ത. മക്കൾ: വി.എസ്. ഷൈനി, വി.എസ്. ഷീജ (ഇന്റേണൽ ഓഡിറ്റർ, വടക്കേവിള സഹ. ബാങ്ക്). മരുമക്കൾ: ജി.പി. ഗോപൻ, എസ്. സന്തോഷ്. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.