കൊല്ലം: സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണയാൾക്ക് പ്രഥമ ശുശ്രൂഷ നൽകിയ കൊട്ടിയം ഹോളിക്രോസ് ആശുപത്രി ജീവനക്കാരി ബീന ജോസഫിനെ ആശുപത്രി മാനേജ്മെന്റ് ഉപഹാരം നൽകി അനുമോദിച്ചു. ആശ്രാമം റോഡിൽ ഇന്നലെയായിരുന്നു സംഭവം. രക്തസമ്മർദ്ദം കൂടി കുഴഞ്ഞുവീണ സൈക്കിൾ യാത്രികനെ കൊവിഡ് ഭീതിയിൽ മറ്റുള്ളവർ സഹായിക്കാൻ തയ്യാറായില്ല. ഈസമയം ഇതുവഴി കടന്നുപോകുകയായിരുന്ന ബീന രോഗിക്ക് പ്രഥമശുശ്രൂഷ നൽകി രക്ഷപ്പെടുത്തുകയായിരുന്നു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബീനയ്ക്ക് അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ ഉപഹാരവും മെഡിക്കൽ സൂപ്രണ്ട് ഡോ. അലക്‌സാണ്ടർ കെ. ജോർജ് മൊമെന്റോയും സമ്മാനിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ നോറ കോട്ടക്കൽ, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷെറിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.