covid
കണ്ടെയ്ൻമെന്റ് സോൺ

പുനലൂർ: കരവാളൂർ പഞ്ചായത്തിലെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും അടച്ചു പുട്ടുകയും ചെയ്തു. നരിക്കൽ, വട്ടമൺ, വാഴവിള,പൊയ്കമുക്ക്, നീലമ്മാൾ,അയണിക്കോട്, കരവാളൂർ ടൗൺ തുടങ്ങിയ 7വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പുനലൂർ സി.ഐ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കരവാളൂർ ടൗണിലെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ചുള്ള വ്യാപാരശാലകൾ അനിശ്ചിത കാലത്തേക്ക് അടപ്പിച്ചു. കൊവിഡ് രണ്ടാം ഘട്ടവ്യാപനങ്ങളെ തുടർന്ന് പഞ്ചായത്തിൽ 90പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷ മുരളി അറിയിച്ചു.രോഗ വ്യാപനങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചാൽ കൂടുതൽ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്.