കൊ​ല്ലം: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് പി​ന്തു​ണ​യാ​യി ശൂ​ര​നാ​ട് സ്‌​നേ​ഹ​സാ​ന്ത്വ​നം ചാ​രി​റ്റ​ബിൾ സൊ​സൈ​റ്റി​യും ക​ട​യ്​ക്കൽ സ്വ​ദേ​ശി ജി. മ​ധു​സൂ​ദ​ന​നും 10 വ​യ​സു​കാ​രി സ​ബീ​ന ജോർ​ജും ജി​ല്ലാ ക​ള​ക്​ടർ ബി. അ​ബ്​ദുൽ നാ​സ​റി​ന് സം​ഭാ​വ​ന കൈ​മാ​റി. ശൂ​ര​നാ​ട് തെ​ക്ക് പ്ര​വർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് കെ​യർ സൊ​സൈ​റ്റി​യാ​യ സ്‌​നേ​ഹ​സാ​ന്ത്വ​നം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് നൽ​കി​യ​ത്, പ​ഞ്ചാ​യ​ത്തി​ലെ കൊ​വി​ഡ് നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യു​ന്ന​വർ​ക്ക് പോ​ഷ​കാ​ഹാ​രം അ​ട​ങ്ങി​യ കി​റ്റും വി​ത​ര​ണം ചെ​യ്​തു.
ക​ട​യ്​ക്കൽ തു​ട​യ​ന്നൂ​രിൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന മ​ധു​സൂ​ദ​നൻ 10,000 രൂ​പ സു​ഹൃ​ത്തു​ക​ളാ​യ സ​ന​ലി​നും ഷെ​ബി​നും ഒ​പ്പ​മെ​ത്തി കൈ​മാ​റി. ചെ​റി​യ തു​ക കൂ​ട്ടി​വെ​ച്ചി​രു​ന്ന വ​ഞ്ചി​യിൽ നി​ന്നാ​ണ് കൊ​ല്ലം മൗ​ണ്ട് കാർ​മൽ സ്കൂളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാർ​ത്ഥി​നി സ​ബീ​ന ജോർ​ജ് 2000 രൂ​പ നൽ​കി​യ​ത്.