photo
തടിക്കാട് മലമേൽ ജംഗ്ഷനു സമീപം കുടിവെള്ള വിതരണക്കുഴൽ പൊട്ടി വെള്ളം ഒഴുകിപ്പോകുന്നു.

അഞ്ചൽ: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.കടയ്ക്കൽ - ചെങ്ങമനാട് പാതയിൽ തടിക്കാട് ടെലഫോൺ എക്സ്ചേഞ്ചിനും മലമേൽ ജംഗ്ഷനുമിടയിലാണ് പൈപ്പ് പൊട്ടിയത്. വേനൽക്കാലമായതോടെ ഈ പ്രദേശത്തുകാർ മുഖ്യമായും ആശ്രയിച്ചിരുന്നത് ഈ വെള്ളമായിരുന്നു. ഇവിടങ്ങളിലെ മിക്ക കിണറുകളും വറ്റിയ നിലയിലാണ്.പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഇപ്പോൾ നാട്ടുകാരുടെ ആശ്രയം. അത് പലപ്പോഴും ആവശ്യങ്ങൾക്ക് പര്യാപ്തവുമല്ല. അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.