covid
വാർഡുകളിൽ പ്രത്യേക കൊവിഡ് പരിശോധനകളും നടക്കും

പുനലൂർ: കൊവിഡ് വ്യാപനങ്ങളെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ മെഗാ കൊവിഡ് പരിശോധന ക്യാമ്പ് 29ന് രാവിലെ 10മുതൽ വൈകിട്ട് 5വരെ പുനലൂർ സ്വയംവര ഹാളിൽ നടത്താൻ ഇന്നലെ ഓൺലൈനായി നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു. പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന ഓട്ടോ ഡ്രൈവർമ്മാർ, പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർ,സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും പരിശോധനയിൽ പങ്കെടുക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.ഇതിന് പുറമെ വാർഡുകളിൽ പ്രത്യേക കൊവിഡ് പരിശോധനകളും നടക്കും.നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ കിയോസ്കും ഉടൻ ആരംഭിക്കും.