കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 155 കൊവിഡ് കേസുകൾ. ഹെൽത്ത് ഉദ്യോഗസ്ഥരുടെയും ആശാ വർക്കർമാരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് കൊവിഡ് വ്യാപനം ഒരുപരിധിവരെ പിടിച്ച് നിറുത്താനായത്. പൊലീസിന്റെ കർശന പരിശോധന മൂലം ആളുകൾ കൂട്ടം കൂടുന്നത് കുറഞ്ഞിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിൽ നിന്ന് കരുനാഗപ്പള്ളി ടൗണിലേക്കുള്ള ജനങ്ങളുടെ പ്രവാഹം പൊലീസിന്റെ കർക്കശ പരിശോധനയെ തുടർന്നാണ് നിയന്ത്രണ വിധേയമായത്. എല്ലാവരും സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ആലപ്പാട്ട് 108 പുതിയ കേസുകൾ
ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽ 108 പുതിയ കേസുകൾ കണ്ടെത്തി. ഒന്നാംഘട്ട കൊവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്നത് ആലപ്പാട്ടായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര ബോധവത്കരണത്തിന്റെ ഫലമായാണ് ഇവിടെ കൊവിഡ് നിയന്ത്രിക്കാനായത്. തഴവ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ സ്വദേശി പൊന്നപ്പൻ ആചാരി (74 ) കൊവിഡ് ബാധിച്ച് ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ 157 ആർ.ടി.പി.സി.ആർ പരിശോധനയും 27 ആന്റിജൻ ടെസ്റ്റുമാണ് നടത്തിയത്. 10 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 293 ആയി വർദ്ധിച്ചിട്ടുണ്ട്.
മാസ്ക്, സാനിറ്റൈർ എന്നിവ കൃത്യമായി ഉപയോഗിക്കണം. സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ നാട്ടുകാർ പരിശ്രമിക്കണം.
അരോഗ്യ വകുപ്പ് അധികൃതർ