പുനലൂർ:സ്കൂൾ പ്രഥമാദ്ധ്യാപിക തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.പുനലൂർ പേപ്പർ മിൽ ഗവ.യു.പി.സ്കൂളിലെ പ്രഥമാദ്ധ്യാപിക എസ്. നസീമയാണ് തനിക്ക് ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുക ഏറ്റ് വാങ്ങി. സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.