കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന റവ.സാം മാത്യുവിന് ഇടവകയുടെ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഇടവക വൈസ് പ്രസിഡന്റ് സി.വി.ഗീവർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ സെക്രട്ടറി അനിൽ.കെ.സാം, നഗര സഭ കൗൺസിലർ ജേക്കബ് വർഗീസ് വടക്കടത്ത്, സുജ അച്ചൻകുഞ്ഞ്, ജേക്കബ്ജോൺ, ബിനു.ടി.ലൂക്കോസ്, ജേക്കബ് ശാമുവൽ, പി.ബി. ജയിംസ്, പി.വൈ.രാജു, സജി ചേരൂർ, റീബാ റെയ്ച്ചൽ ജോജി എന്നിവർ സംസാരിച്ചു. പി.ജെ.തോമസ് ഇടവകയുടെ ഉപഹാരം സമർപ്പിച്ചു.