kunjachan-v-55

പുനലൂർ: കൊവിഡ് ചികിത്സയ്ക്കിടെ ന്യൂമോണിയ ബാധിച്ച് ഗൃഹനാഥൻ മരിച്ചു. ഇടമൺ ക്ഷേത്രഗിരി ആഷ് ലി ഭവനിൽ വി. കുഞ്ഞച്ചനാണ് (55) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കലയനാട് ശാലേം മർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ: ആഷ്ലികുഞ്ഞച്ചൻ, ആശിഷ് കുഞ്ഞച്ചൻ.