കൊല്ലം: ഡ്യൂട്ടിക്കിടെ വനിത എസ്.ഐ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ പത്തോടെ ചിന്നക്കടയിലാണ് സംഭവം. പിങ്ക് പൊലീസിലെ എസ്.ഐക്കാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. കൺട്രോൾ റൂം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ നിന്ന് സ്ഥിരമായി ചികിത്സ നടത്തുന്ന മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട ശേഷം എസ്.ഐ വീട്ടിലേക്ക് മടങ്ങി.