പത്തനാപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കി പൊലീസ് . വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേര് വിവരം രജിസ്റ്ററിൽ രേഖപ്പെടുത്താതിരിക്കുക,സാനിറ്റൈസർ കരുതാതിരിക്കുക,മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക,സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനം നടത്തിയ ഇരുപതോളം വ്യാപാരികളിൽ നിന്ന് പിഴ ഈടാക്കി . ചില വ്യാപാരികൾക്ക് താക്കീത് നല്കി. പത്തനാപുരം, പുന്നല,നടുക്കുന്ന്,കല്ലുംകടവ്, നെടുംമ്പറമ്പ് എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ പൊലീസ് സി.ഐ എൻ. സുരേഷ് കുമാർ , എസ്. ഐമാരായ ഗോപകുമാർ , സാബു ,സി. പി. ഒമാരായ രഞ്‌ജിത്ത്, സുമിത്ത് എന്നിവർ പങ്കെടുത്തു. വിവിധ കവലകളിലും ഗ്രാമപ്രദേശങ്ങളിലും പൊലീസ് ഉൾപ്പടെ വിവിധ വകുപ്പു കളുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. കല്ലുംകടവ്, പള്ളിമുക്ക് . കുന്നിക്കോട്, കുണ്ടയം തുടങ്ങി വിവിധ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേടുകൾ വച്ച് വാഹനം തടഞ്ഞ് പരിശോധന തുടരും..