kunnathoor-
അംബേദ്കർ സാംസ്കാരിക സമിതി ആൻഡ് ഗ്രന്ഥശാലയുടെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കാക്കത്തോപ്പ് ഗ്രാമം ശുചീകരിക്കുന്നു

കുന്നത്തൂർ : അംബേദ്കർ സാംസ്കാരിക സമിതി ആൻഡ് ഗ്രന്ഥശാലയുടെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പടിഞ്ഞാറേ കല്ലട കാക്കത്തോപ്പ് ഗ്രാമവും ഗ്രന്ഥശാലാ പരിസരവും ശുചീകരിച്ചു. സമ്പൂർണ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക സംഘടനയാണ് അംബേദ്ക്കർ സമിതി. സമിതി സെക്രട്ടറി അനിൽ കാക്കത്തോപ്പ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് എസ്. കല്ലട ഉദ്ഘാനം നിർവഹിച്ചു. അംഗങ്ങളായ മനോജ് കാട്ടിൽ, രജീഷ് രാജു, ധനേഷ് രവീന്ദ്രൻ, വിഷ്ണു സജിമോൻ, രേഷ്മാ മനോജ്, രതീഷ്, റോസിലി, രാജീവ് ഭദ്രൻ, ശരത്, അമ്പിളിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ബാലവേദി അംഗങ്ങളായ ആദിക്കുട്ടൻ, ദേവികാ പ്രദീപ്, മാളു ഹർഷൻ, ദേവാനന്ദ്, ദേവനന്ദൻ, സനീഷ് സന്തോഷ്, ജീവൻ ജിനു, അമ്പാടി, ധ്യാൻ എന്നിവർ നേതൃത്വം നൽകി.