kppcc
സി.കെ. തങ്കപ്പൻ ചരമ വാർഷികാചരണം പോളയത്തോട് ശ്മാശനത്തിലെ സ്മൃതി കുടീരത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.കെ. തങ്കപ്പന്റെ 58-​ാം ചരമ വാർഷിക ദിനചാരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്‌ ഖാൻ ഉദ്ഘാടനം ചെയ്തു. സി.കെ. തങ്കപ്പൻ ഫൗണ്ടേഷൻ സെക്രട്ടറി പട്ടത്താനം സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്‌. ശ്രീകുമാർ, എ.ഐ.സി.സി പഞ്ചായത്തിരാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ ജോൺസൺ, ഗിരിപ്രസാദ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.