ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ചെങ്കുളം വാർഡിൽ പ്രസിഡന്റ് ജെസി റോയിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകർമ്മ സേന പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മുഴുവൻ വാർഡിലും വാർഡു മെമ്പറുമാരുടെയും ഹരിതകർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസിറോയിയും സെക്രട്ടറി രാജേഷ്‌കുമാറും അറിയിച്ചു.