കൊട്ടിയം: യു.എ.പി.എ ചുമത്തി ജയിലിലടച്ച മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കാൻ ഹ്യൂമൻ റൈറ്റ്സ് ഫോർ സോഷ്യൽ മിഷൻ (എച്ച്.ആർ.എസ്.എം) യോഗം തീരുമാനിച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് ചെയർമാൻ നിസാം കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൊട്ടിയം ഹബീബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ട്രഷറർ നിസാം ചകിരിക്കട നന്ദിയും പറഞ്ഞു.