covid

 ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഗർഭിണിയടക്കം 73 പേർക്ക്

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ഗർഭിണിയായ യുവതിക്കുൾപ്പെടെ 73 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. വേളമാനൂരിൽ 30 പേർക്കും പാരിപ്പള്ളിയിൽ 43 പേർക്കുമാണ് പരിശോധനയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ പഞ്ചായത്ത് പരിധിയിൽ രണ്ടാംഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 229 ആയി.

പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ചാവർകോട് വാർഡിലെ യത്തിംഖാനയിൽ നിന്നുള്ള 25 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവർക്ക് പുറമെ ചാവർകോട്ടും എഴിപ്പുറത്ത് ആറുപേർക്കും കൊവിഡ് ബാധയുണ്ട്. വേളമാനൂർ പുന്നലം ഭാഗത്ത് നാല് കുടുംബങ്ങളിലെ മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

പരിശോധനാ ക്യാമ്പിനെ തുടർന്ന് നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത, പഞ്ചായത്തംഗങ്ങളായ വിജയൻ, പ്രതീഷ് കുമാർ, പഞ്ചായത്ത് മെഡി. ഓഫീസർ ഡോ. പ്രശാന്ത്, പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ തുടങ്ങിയവർ പങ്കെടുത്തു.