അഞ്ചൽ:പി.ജെ. വർഗീസ് രചിച്ച കമല ഒരു പുതിയ പുസ്തകം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രഥമ മാധവിക്കുട്ടി പുരസ്കാര സമർപ്പണവും ഇന്ന് രാവിലെ 10ന് അഞ്ചൽ അബ്ദുൽ കരീം സാഹിബ് ലൈബ്രറിയിൽ നടക്കും. പി. എസ്. സുപാൽ പുസ്തക പ്രകാശനവും ബാബു തടത്തിൽ പുരസ്കാര സമർപ്പണവും നിർവഹിക്കും. പ്രൊഫ. അലക്സാണ്ടർ കളപ്പില പുസ്തകവും അഞ്ചൽ ദേവരാജൻ പുരസ്കാരവും ഏറ്റുവാങ്ങും. അഞ്ചൽ പ്രസ് ക്ലബ് പ്രസിഡന്റ് സി.ദീപേഷ് അദ്ധ്യക്ഷത വഹിക്കും.