c
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നടന്ന ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. പതിനൊന്നാം വാർഡിൽ നടന്ന ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ നേതൃത്വം നൽകി. ഇസഡ്. ആന്റണി, നിഷ സജീവ്, നിസാം, ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.