ചവറ: കൊവിഡ് മാനദണ്ഡം പാലിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സമയത്തിന്റെ കാര്യത്തിൽ കൃത്യതയില്ലെന്ന് വ്യാപാരികളുടെ പരാതി. കണ്ടയ്ൻമെന്റ് സോണുകളിൽ രാത്രി 7.30 വരെയും അല്ലാത്ത പ്രദേശങ്ങളിൽ രാത്രി ഒൻപതു മണിവരെയും വ്യാപാരസ്ഥാപനങ്ങൾ തുറക്കാം എന്നായിരുന്നു നിർദേശം. എന്നാൽ ചില പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നിർദേശം 7 മണിക്ക് കട അടയ്ക്കണമെന്നാണ്. മറ്റ് ചില സ്റ്റേഷൻ പരിധിയിൽ ഒൻപത് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാമെന്നും പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ചവറ ഏരിയാ കമ്മിറ്റി പ്രസിഡന്റ് സലാം പണികത്ത്, സെക്രട്ടറി ആർ. സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.