c

തഴവ: തഴവയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ 50 കിടക്കകളോടുകൂടിയ ചികിത്സാ കേന്ദ്രമാണ് പഞ്ചായത്ത് സജ്ജമാക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നമുറയ്ക്ക് സംവിധാനത്തിൽ പിന്നീട് മാറ്റം വരുത്തും. നിലവിൽ 293 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.