കുളത്തൂപ്പുഴ: ആനക്കൂട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി കുളത്തൂപ്പുഴ പൊലീസ്. കൊല്ലത്ത് നിന്ന് ഫോറൻസിക് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതാണ് ക്ഷേത്രം. കുളത്തൂപ്പുഴ പൊലീസ് സി.ഐ സജു കുമാറിനാണ് അന്വേഷണച്ചുമതല. മോഷ്ടാക്കൾ ക്ഷേത്ര
ഓഫീസിന്റെ ജനൽ തകർത്താണ് അകത്ത് കടന്നത്. ശ്രീകോവിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന
മാല, സ്വർണപൊട്ട് എന്നിവയാണ് മോഷണം പോയത്.ഒരു വർഷം മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്.