പാരിപ്പള്ളി: കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ സൗജന്യ കൊവിഡ് വാക്സിൻ രജിസ്ട്രേഷനും മാസ്ക് വിതരണവും ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ അദ്ധ്യക്ഷത വഹിച്ചു. പാരിപ്പള്ളി വിനോദ്, കല്ലുവാതുക്കൽ അജയകുമാർ, വാർഡ് അംഗങ്ങളായ ശാന്തിനി, ഉഷാകുമാരി, രാഹുൽ, സുന്ദരേശൻ, സുധർമ്മണി, പത്മനാഭൻ, രാജു തുടങ്ങിയവർ നേതൃത്വം നൽകി.