കടയ്ക്കൽ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ കൊവിഡ് പരിശോധന നടന്നു.കടയ്ക്കൽ ടൗണിലും പരിസരങ്ങളിലുമുള്ള കടകളിലെ ജീവനക്കാരും നാട്ടുകാരും ഓട്ടോ തൊഴിലാളികളുമടക്കം പരിശോധന നടത്തി.കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും ജനത്തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഹെൽപ്പ്ഡെസ്ക് സ്ഥാപിച്ചായിരുന്നു പരിശോധന.ഹെൽപ്പ് ഡെസ്കിന് ഷോപ്‌സിൻ ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ സി.ഐ. ടി .യു പ്രവർത്തകരടക്കം നേതൃത്വം നൽകി