പരവൂർ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരവൂർ നഗരസഭയിലെ മാങ്ങാക്കുന്ന് വാർഡിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. ക്ലസ്റ്റർ പ്രവർത്തനം ഊർജ്ജിതമാക്കി കൊവിഡ് പ്രതിരോധം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർ എസ്. ഗീത, പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നവാസ്, ആശാപ്രവർത്തക മഞ്ജു, ശോഭന, ഷീജ, അംബിക തുടങ്ങിയവർ പങ്കെടുത്തു.