containment

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഒരാഴ്ചത്തേക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഒരാഴ്ച സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് ആലോചിക്കുന്നത്.

പൂതക്കുളം പഞ്ചായത്ത് പരിധിയിൽ തിങ്കളാഴ്ച 37 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 81 പേരാണ് രോഗബാധിതരായത്. ഇതോടെ പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്കും രണ്ട് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 24 കിടക്കകൾ

പൂതക്കുളം സൗത്ത് എൽ.പി.എസിൽ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമാക്കി. 24 കിടക്കകളാണ് ഒരുക്കിയത്. വീടുകളിൽ സൗകര്യമില്ലാത്തവരെ ഇവിടെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.