c

കൊല്ലം : ഗുരുതര രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുർരക്ഷാ ക്ലിനിക്കുകൾ സജ്ജമാണെന്ന് ഭാരതീയ
ചികിത്സാവകുപ്പ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എഫ്. അസുന്താമേരി അറിയിച്ചു. 60 വയസിൽ താഴെയുള്ളവർക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സ്വാസ്ഥ്യം, 60ന് മുകളിലുള്ളവർക്ക് ആരോഗ്യ
സംരംക്ഷണത്തിനുള്ള സുഖായുഷ്യം, നിരീക്ഷണത്തിലുള്ളവർക്ക് പ്രതിരോധത്തിനുള്ള അമൃതം, ഗുരുതരാവസ്ഥ ഇല്ലാത്ത കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്ന ഭേഷജം, കൊവിഡ് ഭേദമായവർക്ക് ആരോഗ്യം
വീണ്ടെടുക്കാനുള്ള പുനർജനി എന്നീ പദ്ധതികൾ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലെയും ആയുർ രക്ഷാക്ലിനിക്കുകളിൽ നിലവിലുണ്ട്.

ജീവാമൃതം പദ്ധതി

കൊവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ, രോഗം ഭേദമായവർ തുടങ്ങിയവരുടെ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചില ആശുപത്രികളിൽ ജീവാമൃതം പദ്ധതി നിലവിലുണ്ട്. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, ഓർമ്മക്കുറവ്, അകാരണമായ ഭയം എന്നിവയുണ്ടെങ്കിൽ ഫോണിലൂടെയും നേരിട്ടും കൗൺസലിംഗ് ലഭ്യമാണ്.
ജീവാമൃതം പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് വിളിക്കേണ്ട നമ്പരുകൾ.

9108776556 (ഡോ. ഗീതിക)
8921838350 (ഡോ. ജയശ്രീ)
ആയുർരക്ഷാ ക്ലിനിക്ക് സംബന്ധമായ സംശയ നിവാരണത്തിന് വിളിക്കേണ്ട നമ്പരുകൾ.

0474274591(ജില്ലാ ആയുർവേദ ആശുപത്രി), 9961110622 (ഡോ. ബീന).