photo
കൊവിഡ് രോഗികൾക്ക് ഒക്സിജനും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി ഒരു ലക്ഷം രൂപായുടെ ചെക്ക് മെഹർഖാൻ ചെന്നല്ലൂരിൽ നിന്നും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഏറ്റു വാങ്ങുന്നു.

കരുനാഗപ്പള്ളി: കാരുണ്യ ശ്രീയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തുന്ന കൊവിഡ് രോഗികൾക്ക് ഓക്‌സിജനും അനുബന്ധ ശുശ്രൂഷാ ഉപകരണങ്ങളും ലഭ്യമാക്കുവാൻ ചേന്നല്ലൂർ മാർബിൾസും സി.ടി.എം ട്രസ്റ്റും ചേർന്ന് താലൂക്ക് ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി . ട്രസ്റ്റ് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂരിൽ നിന്ന് ചെക്ക് നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അല്‍ഫോൺസും ചേർന്ന് ഏറ്റുവാങ്ങി. താലൂക്ക് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. കാരുണ്യശ്രീ ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.മീന, നഗരസഭ കൗൺസിലർ പഠിപ്പുര ലത്തീഫ്, കാരുണ്യശ്രീ ഭാരവാഹികളായ സുരേഷ് പാലക്കോട്, ഷാജഹാൻ രാജധാനി, നാസർ പോച്ചയിൽ, ബിജു മുഹമ്മദ്, മുഹമ്മദ് പൈലി, ട്രസ്റ്റ് കോ-ഓർഡിനേറ്റർ സജീവ്, വി.എസ്.വിനോദ്,അജയകുമാർ എന്നിവർ പങ്കെടുത്തു.