class
കെ.എസ്.യു പ്രവർത്തകർ ക്ലാസ് മുറികൾ അണുവിമുക്തമാക്കുന്നു

കരുനാഗപ്പള്ളി: കൊവിഡിന്റെ രണ്ടാം വരവ് സുനാമി പോലെ ആഞ്ഞു വീശുമ്പോൾ സന്നദ്ധ പ്രവർത്തനവുമായി കരുനാഗപ്പള്ളിയിലെ കെ.എസ്.യു പ്രവർത്തകർ കർമ്മരംഗത്ത് സജീവമായി. വിവിധ സ്കൂളുകളിലെ പരീക്ഷാ മുറികൾ വൃത്തിയാക്കി സാനിട്ടേഷൻ ചെയ്യുന്നതിലാണ് കെ.എസ്‌.യു പ്രവർത്തകർ ശ്രദ്ധിക്കുന്നത്. ക്ലാപ്പന എസ്.വി. എച്.എസ്.എസിലായിരുന്നു തുടക്കം. എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷയുടെ ഇടവേളകളിലെ ദിവസങ്ങളിലാണ് സാനിട്ടേഷൻ നടക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ്‌ ബിപിൻ രാജ്, നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് ക്ലാപ്പന, വൈസ് പ്രസിഡന്റ്‌ അനുശ്രീ അനിൽകുമാർ, അഖിൽ ദാസ്, സജിൻ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.