കൊല്ലം: വസ്തുതർക്കത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂത്ത സഹോദരൻ അറസ്റ്റിൽ. ചടയമംഗലം കള്ളിക്കോട് ചെറുകുന്നം ഗിരിജാഭവനിൽ കുഞ്ഞുമോനെയാണ് (45) കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരൻ ചെറുകുന്നം ഗിരിജാഭവനിൽ ഷാജിയുമായി കുടുംബ വസ്തു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടയിൽ ഷാജി കൊടുവാളുമായി കുഞ്ഞുമോനെ തലയിലും കൈയിലും ഉപ്പൂറ്റിയിലും വെട്ടി. കുഞ്ഞുമോൻ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചടയമംഗലം പൊലീസ് ഷാജിയെ അറസ്റ്റ് ചെയ്തത്.