കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 177 ആയി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിനേട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലാണ് രോഗവ്യാപനം കൂടുന്നത്. നഗരസഭയിലെ 1, 2, 31 എന്നീ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇന്നലെ 28 പേർക്ക് രോഗം പിടിപെട്ടു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 210 ആയി . തൊടിയൂർ ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ രോഗികളുടെ എണ്ണം 176 ആയി. ഇന്നലെ 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു. നാട്ടുകാർ അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്ന് അരോഗ്യ പ്രവർത്തകർ അറിയിച്ചു.
കരുനാഗപ്പള്ളി
ഇന്നലെ 22 രോഗികൾ
ആകെ 177 രോഗികൾ
തൊടിയൂർ
ഇന്നലെ 28
ആകെ 210
ആലപ്പാട്ട്
ഇന്നലെ 5
ആകെ 176