കൊട്ടാരക്കര: മദ്രാസ് യൂണിവേഴ്സിറ്റി എം.എ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊട്ടാരക്കര തൃക്കണ്ണമംഗൽ അയണിമൂട് കുറുങ്ങൽ വീട്ടിൽ മോഹനന്റെയും സുധർമ്മയുടെയും മകൾ അശ്വനി മോഹനനെ കൊട്ടാരക്കര വാർത്തകൾ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ ആദരിച്ചു. അശ്വനിയുടെ വീട്ടിലെത്തിയാണ് പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചത്.ഗ്രൂപ്പ് അഡ്മിൻ ഷിജു പടിഞ്ഞാറ്റിൻകര, ഗ്രൂപ്പ് അംഗങ്ങളായ അക്ഷയ് കൊട്ടാരക്കര, ഫെലിക്സ്, ശോഭ പ്രശാന്ത് എന്നിവർ പങ്കെടുത്തു.ഗ്രൂപ്പിന്റെ രണ്ടാം വാർഷികാഘോഷത്തിൽ അശ്വിനിക്ക് കാഷ് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു.