c

2020 ​​- 21ൽ ലാ​ഭം 112 കോ​ടി

കൊ​ല്ലം: കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ച് കെ.എം.എം.എൽ 2020​​​-21ൽ 112 കോ​ടി രൂ​പ​ ലാഭവും 783 കോ​ടി​യു​ടെ വി​റ്റു​വ​ര​വും സ്വ​ന്ത​മാ​ക്കിയെന്ന് മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് അറിയിച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു​വർ​ഷ​ങ്ങ​ളി​ലാ​യി 530 കോ​ടി രൂ​പ​യു​ടെ ലാ​ഭമാണ് സ്ഥാ​പ​നം കൈ​വ​രി​ച്ച​തെന്ന് ചെ​യർ​മാൻ ഡോ. കെ. ഇ​ള​ങ്കോ​വൻ വ്യക്തമാക്കി. ക​ഴി​ഞ്ഞ അ​ഞ്ചു​വർ​ഷ​ത്തിൽ പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ലാ​ഭ​മു​ണ്ടാ​ക്കി​യ സ്ഥാ​പ​ന​മാ​ണ് കെ.​എം​. എം​.എൽ.

ടൈ​റ്റാ​നി​യം സ്‌​പോ​ഞ്ച് യൂ​ണി​റ്റ് 260 ടൺ ഉത്പാ​ദ​നം ന​ട​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ പ്ര​വർ​ത്ത​നലാ​ഭ​മാണ് നേ​ടിയത്. 3.44 കോ​ടി​യു​ടെ ലാ​ഭ​വു​മാ​യി മി​ന​റൽ സെ​പ്പ​റേ​ഷൻ യൂ​ണി​റ്റും മി​ക​വി​ലാ​ണ്. ക​മ്പ​നി​യു​ടെ ത​ന​ത് ഫ​ണ്ടിൽ നി​ന്ന് 120 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ക​രി​മ​ണ​ലിൽ നി​ന്ന് ധാ​തു​ക്കൾ വേർ​തി​രി​ക്കു​ന്ന 'ഫ്രോ​ത്ത് ഫ്ലോ​ട്ടേ​ഷൻ' ന​ട​പ്പാ​ക്കി. എൽ.പി.ജി​ക്കു പ​ക​രം എൽ.എൻ.ജി ഇ​ന്ധ​ന​മാ​ക്കി. ഇ​ത് ഉത്​പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്​ക്കാൻ സ​ഹാ​യി​ച്ചു.

30 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​കൾ ന​ട​ന്നു​വരുകയാണ്. കൊ​ച്ചി​യിൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബാർ​ജ് പൈ​പ്പ്‌​ലൈൻ, കൂ​ളിം​ഗ് ട​വർ, ദ്ര​വീ​കൃ​ത നൈ​ട്ര​ജൻ സ്റ്റോ​റേ​ജ്, പു​തി​യ ബോ​യി​ലർ പ്ലാന്റ്, ഊർ​ജ​ക്ഷ​മ​ത കൂ​ടി​യ ടി​ക്കിൾ പ്രീ​ഹീ​റ്റർ തു​ട​ങ്ങി​യ​വ​യു​ടെ നിർ​മ്മാ​ണം തുടങ്ങിയവ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സൊ​സൈ​റ്റി വ​ഴി ക​രാറ​ടി​സ്ഥാ​ന​ത്തിൽ ജോ​ലി ചെ​യ്​തു​വ​ന്ന 733 ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളെ ക​മ്പ​നി​യു​ടെ നേ​രി​ട്ടു​ള്ള ക​രാർ തൊ​ഴി​ലാ​ളി​ക​ളാ​യി താത്കാലി​കാ​ടി​സ്ഥാ​ന​ത്തിൽ നി​യ​മി​ച്ച​തും 2019​-20ലെ സം​സ്ഥാ​ന ഊർ​ജ സം​ര​ക്ഷ​ണ അ​വാർ​ഡ് ക​ര​സ്ഥ​മാ​ക്കിയതും മു​തൽ​ക്കൂ​ട്ടാ​യി.

കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി. കോ​ളേ​ജിൽ കൊ​വി​ഡ് സെന്റർ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പയാണ് നൽ​കിയത്. കൊ​വി​ഡ്, പ്ര​ള​യം തു​ട​ങ്ങി​യ​വയിൽ നിന്ന് നാ​ടി​നെ ക​ര​ക​യ​റ്റാൻ 2 കോ​ടി രൂ​പ വീ​ത​വും ഓ​ഖി കാ​ല​ത്ത് 5 കോ​ടി രൂ​പ​യും നൽ​കി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം ക​മ്പ​നി​യു​ടെ ത​രി​ശാ​യി കി​ട​ന്ന ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കിയെന്നും മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് വ്യക്തമാക്കി.

70 ടൺ ഓ​ക്‌​സി​ജൻ പ്ലാന്റ് പ്ര​വർ​ത്ത​നം തു​ട​ങ്ങി

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള​ പു​തി​യ 70 ടൺ ഓ​ക്‌​സി​ജൻ പ്ലാന്റ് പ്ര​വർ​ത്ത​നം തു​ട​ങ്ങി. സ്ഥാ​പ​ന​ത്തി​ന്റെ ആ​വ​ശ്യം ക​ഴി​ഞ്ഞ് മി​ച്ച​മു​ള്ള ഓ​ക്‌​സി​ജൻ മെ​ഡി​ക്കൽ ആ​വ​ശ്യ​ങ്ങൾ​ക്കാ​യി വി​ത​ര​ണം ചെയ്യുന്നുണ്ട്. പു​റ​ത്തു നി​ന്ന് ഓ​ക്‌​സി​ജൻ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​യ​തോ​ടെ വർ​ഷം 10 കോ​ടി​യോ​ളം രൂ​പ ലാ​ഭി​ക്കാം. ഒ​ക്ടോ​ബ​റിൽ പ്ര​വർ​ത്ത​നം തു​ട​ങ്ങി​യ പ്ലാന്റിൽ നി​ന്ന് ഇ​തു​വ​രെ 1029 ടൺ ഓ​ക്‌​സി​ജൻ മെ​ഡി​ക്കൽ ആ​വ​ശ്യ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്​തു. മാ​സം 200 ട​ണ്ണോ​ളം ഓ​ക്‌​സി​ജൻ ഇ​ത്ത​ര​ത്തിൽ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.