കൊല്ലം: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എം.എയിൽ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം നേതൃത്വം നൽകി. ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത് ചോഴത്തിൽ, വൈസ് പ്രസിഡന്റ് ജമുൻ ജഹാംഗീർ, സെക്രട്ടറി അനീഷ് ജലാൽ, ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, പ്രശാന്ത് ചവറ, ശ്രീകാന്ത്, ശരത് പനയം തുടങ്ങിയവർ പങ്കെടുത്തു.