book
കമല ഒരു പുതിയ പുസ്തകം എന്ന കൃതിയുടെ പ്രകാശനം മുൻ എം.എൽ.എ പി.എസ് .സുപാൽ നിർവഹിക്കുന്നു

അഞ്ചൽ:പി.ജെ. വർഗീസ് രചിച്ച കമല ഒരു പുതിയ പുസ്തകം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രഥമ മാധവിക്കുട്ടി പുരസ്കാര സമർപ്പണവും നടന്നു .അഞ്ചൽ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ അബ്ദുൽ കരീം സാഹിബ് ലൈബ്രറിയിൽ നടന്ന പരിപാടി മുൻ എം.എൽ.എ പി. എസ്. സുപാൽ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ചു. പ്രൊഫ.അലക്സാണ്ടർ കളപ്പില പുസ്തകം ഏറ്റുവാങ്ങി. കിരീടം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്കാരം സാഹിത്യകാരൻ ബാബുതടത്തിൽ മുതിർന്ന പത്രപ്രവർത്തകൻ അഞ്ചൽ ദേവരാജന് സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് അഞ്ചൽ ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ് സെകട്ടറി എൻ.കെ ബാലചന്ദ്രൻ ,മാദ്ധ്യമ പ്രവർത്തകരായ ബി.മോഹൻകുമാർ, ആയൂർ ശിവദാസ്, ബിജു അഞ്ചൽ, സാം ദർശന, ലൈബ്രറി സെക്രട്ടറി എ.ഇ ഷാഹുൽ ഹമീദ്, കവയിത്രി സ്വപ്ന ജയൻസ്, വി.സജിതകുമാരി, എ.എ. റഹീം തുടങ്ങിയവർ പ്രസംഗിച്ചു.