കൊല്ലം : കൊവിഡ് തീവ്രവ്യാപനത്തിന് ഇടയാക്കുന്ന തരത്തിൽ ആരോഗ്യ സർവകലാശാല നിശ്ചയിച്ചിരിക്കുന്ന മെഡിക്കൽ നഴ്‌സിംഗ് പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ പരീക്ഷകളും വാല്യുവേഷൻ ക്യാമ്പുകളും മാറ്റണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഗവർണർക്കും മുഖ്യമന്ത്രിക്കും ദുരന്തനിവാരണ കമ്മിഷനും കത്തു നൽകി. കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾ പോലും പരീക്ഷ എഴുതണമെന്ന് വാശിപിടിക്കുകയും കൊവിഡ് മാനദണ്ഡം നടപ്പാക്കുന്നതിൽ മാതൃകയാകേണ്ട ആരോഗ്യ സർവകലാശാല തന്നെ പൊതുപ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരീക്ഷകളും ക്യാമ്പുകളും മാറ്റിവയ്ക്കാനും ഇളവ് പിൻവലിക്കാനും നടപടി സ്വീകരിക്കണമെന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യം.