ഓച്ചിറ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വാക്സിൻ ചലഞ്ചിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും പങ്കാളിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്കുള്ള സംഭാവനയുടെ ആദ്യ ഗഡുവായ പത്ത് ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറിന് കൈമാറി. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, എ.ഡി.സി രാജീവ്, സ്ഥിരം സമിതി ചെയർമാൻ ഗീതാകുമാരി, ബി.ഡി.ഒ ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.